പുസ്തക പ്രസാധനം
സ്വന്തം പുസ്തകം യാഥാർത്ഥ്യമാക്കാം
ഫേസ്ബുക്കിലും വാട്സാപ്പിലുമുളള പല കൂട്ടായ്മകളും മുഖ്യധാരാ പ്രസാധകരെ ആശ്രയിക്കാതെ ഇന്ന് പുസ്തകം വിജയകരമായി പുറത്തിറക്കുന്നുണ്ട്.
ഘട്ടം -ഒന്ന് / Pre Press
ഉൾപ്പെടുത്തേണ്ട നമ്മുടെ രചനകൾ ഡിറ്റിപി എടുക്കുക. തെറ്റുകൾ തിരുത്തി ഭംഗിയായി മാറ്റർ തയ്യാറാക്കേണ്ട ചുമതലയും എഴുത്തുകാരൻ ഏറ്റെടുക്കണം.
വേഡ്, പേജ്മേക്കർ (പിന്നീട് എഡിറ്റുചെയ്യാൻ പാകത്തിൽ) ഇവയിൽ ഏതെങ്കിലും രൂപത്തിൽ സോഫ്റ്റ് കോപ്പി സ്വന്തം email-ൽ വാങ്ങുക.
കവർ ഡിസൈൻ ചെയ്തതുണ്ടെങ്കിൽ അതും എഡിറ്റുചെയ്തെടുക്കാൻ പാകത്തിൽ (പേജുമേക്കർ / കോറൽ ഡ്രോ) സ്വന്തം മെയിലിൽ വാങ്ങണം.
ഘട്ടം - രണ്ട് / Editorial Work
അയച്ചു കിട്ടുന്ന മാറ്റർ വ്യാകരണം, വാക്യഭ്രംശം, ദുരർത്ഥം, ദുർഗ്രഹത, വസ്തുതാപരമായ തെറ്റുകൾ (factual errors) തുടങ്ങിയവ പരിഹരിക്കുന്നു. അതിനായി എഴുത്തുകാരനുമായി കൂടിക്കാഴ്ച. ഫൈനൽ മാറ്റർ എഴുത്തുകാരൻ ബോധ്യപ്പെട്ട് / സമ്മതിച്ച് കോൺട്രാക്ട് ഒപ്പിടുന്നു.
ഘട്ടം - മൂന്ന് / Printing
പൂർണ്ണമായും സാങ്കേതിക തികവോടെ ചെയ്യുന്ന പരിചയ സമ്പന്നരായ പ്രിൻ്റേഴ്സ് സഹായത്തിനുണ്ട്. പ്രമുഖ വിദേശ പ്രസാധകരായ കോളിൻസ്, ബ്ലൂബെറി, മാക്മില്യൺ, പെൻഗ്വിൻ ഇന്ത്യ തുടങ്ങിയവരുടെ പുസ്തകങ്ങൾ പോലെ waitless ആയും പുസ്തകം തയ്യാറാക്കാം. ഏതുവേണമെന്നത് എഴുത്തുകാരൻ്റെ താല്പര്യം.
ഘട്ടം - നാല് / Marketing
എഴുതിയത് വായിക്കപ്പെടുക, മുടക്കുമുതൽ തിരികെ കിട്ടുക ഇവയും പ്രധാനമാണ്.
പുസ്തകോത്സവങ്ങൾ, ലൈബ്രറി കൗൺസിൽ പുസ്തകമേളകൾ എന്നിങ്ങനെയുളള സാധ്യതകൾ ഇപ്പോൾ പരിമിതപ്പെട്ടിരിക്കുന്നു. അതിനാൽ, വിതരണത്തിൻ്റെ ഉത്തരവാദിത്തം പ്രസാധകർ ഏറ്റെടുക്കുന്നില്ല.
പകരം, എഴുത്തുകാരനെ കേന്ദ്രീകരിച്ചാണ് മാർക്കറ്റ് രൂപപ്പെടുന്നത്. പരിചയം, സൗഹൃദം, ബന്ധം - ഇവയാണ് വിപണിയുടെ ആദ്യ പടി.
ഫേസ്ബുക്ക് സൗഹൃദം, വാട്സാപ് കൂട്ടായ്മ, ഇതര സാഹിത്യ കൂട്ടായ്മ എന്നിവയും നമ്മുടെ മാർക്കറ്റായി മാറുന്നു.
ഉദാഹരണത്തിന്, ഈ കൂട്ടായ്മയിലെ ഒരംഗം ഒരു പുസ്തകം പ്രസിദ്ധീകരിച്ചു എന്നിരിക്കട്ടെ. കൂട്ടായ്മയിലെ നൂറുപേരും പുസ്തകം പണം നൽകി വാങ്ങി സഹകരിച്ചാൽ നൂറു പുസ്തകം ഈസിയായി വിറ്റഴിക്കാം.
ആദ്യത്തെ ഒരാഴ്ച കൊണ്ട് ഒരു പുതിയ എഴുത്തുകാരൻ്റെ 100 പുസ്തകം കേരളത്തിൽ ഒറ്റ പ്രസാധകർക്കും വിറ്റഴിക്കാൻ സാധിക്കില്ല. ഓർക്കുക, പ്രമുഖ പ്രസാധകർക്ക് പത്രം, സാഹിത്യ മാസികൾ, പ്രസാധകരുടെ ബുളളറ്റിനുകൾ, ആസ്വാദകർ, വിമർശകർ തുടങ്ങിയ വലിയ ആൾക്കൂട്ടത്തിൻ്റെ പിന്തുണയുണ്ടായിട്ടും മാർക്കറ്റിൽ ഇതാണ് സംഭവിക്കുന്നത്. കേരളത്തിൽ ഉടനീളമുളള അവരുടെ ഷോറൂമുകളും മറ്റ് വിതരണക്കാരും കൂടി വിറ്റതിൻ്റെ കണക്കാണിത്.
ഇതാണ് ലാഭം / POD
ആവശ്യാനുസരണം കോപ്പി പ്രിൻ്റു ചെയ്യാം. ഒരു കോപ്പി മുതൽ എത്ര വേണമെങ്കിലും ആവാം. കൂടുതൽ തുക മുടക്കി കൂടുതൽ കോപ്പി അച്ചടിച്ച് കൂട്ടിയിടുന്നതിനേക്കാൾ ലാഭകരമാണ് പ്രിൻ്റ് ഓൺ ഡിമാൻ്റ് (POD) എന്ന സംവിധാനം.
അതുകൊണ്ട് വമ്പൻ പ്രസാധകർ പോലും ഇപ്പോൾ 1000 കോപ്പി ആദ്യ എഡിഷനിൽ ഇറക്കുന്നില്ല. Print On Demand എന്ന രീതിയിലാണ് ഇപ്പോൾ അവർ പ്രസിദ്ധീകരിച്ചു വരുന്നത്. 100-200 കോപ്പി മാത്രം പ്രസിദ്ധീകരിച്ച് 8-10 കോപ്പി ഷോറൂമുകളിൽ എത്തിക്കുന്നു.(പുതിയ ആളുകളുടെ അത്രപോലും വരുന്നില്ല, അതിനാൽ റോയൽറ്റി കൊടുക്കേണ്ടിയും വരുന്നില്ല!)
എഴുത്തുകാർ ചെയ്യേണ്ടത് / Your Role
നമ്മുടെ ഗ്രൂപ്പിൽ എഴുത്തുകാരെ പരമാവധി പങ്കാളികളാക്കുക. പരസ്പരം സഹായിക്കുക. പുസ്തകം 100 -150 എന്ന ക്രമത്തിൽ പ്രൊഡക്ഷൻ ചെയ്യുക. അതു തീരുമ്പോൾ വേണമെങ്കിൽ അടുത്ത 50-100 എണ്ണം ഇറക്കാം.
ചുരുക്കത്തിൽ
50000 രൂപ കൈവശമുളളൊരാൾക്ക് ഈ രീതിയിൽ 5 പുസ്തകം വരെ ഇറക്കാം.
Technical Details
Book Size: 1/8
Pages: 100 (എത്രയുമാവാം)
Cover: 170 GSM, 4 Colour, with mat lamination
Paper: Natural shade book print,
inside: B/w printing
Binding: Perfect bond
ISBN with Barcode
നൂറു പുഷ്പങ്ങൾ വിരിയട്ടെ..!
സർഗ്ഗാത്മകതയെ തുറന്നുവിടൂ. നിങ്ങളുടെ എഴുത്തുകൾ അക്ഷരവെളിച്ചം പൂകട്ടെ. അതും കുറഞ്ഞ ചിലവിൽ. വിളിപ്പുറത്ത് സഹായവുമായി ഞങ്ങളുണ്ട്.
ബോധി ബുക്സ്
9447304886, 9061108334, 8281602886


Comments
Post a Comment