പുസ്തക വാർത്ത | Art of Publishing
'ഗുരുപഥങ്ങളിലൂടെ യോഗചരിത്രത്തിൻ്റെ അപൂർവ്വ ഏടുകളിലേക്ക്' • എൻ ഗോപാലകൃഷ്ണൻ കേരളചരിത്രത്തെയും സംസ്കാരത്തെയും നവോത്ഥാനത്തെയും കുറിച്ച് പഠിക്കുന്നവർക്ക് ആവശ്യമായ കരുക്കൾ യഥേഷ്ടം, ശ്രദ്ധയോടെ പ്രദാനം ചെയ്യുന്നതാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനങ്ങളും. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുളള നൂറിൽപ്പരം വരുന്ന ജീവചരിത്രങ്ങളിലും, ശ്രീനാരായണ പ്രസ്ഥാനങ്ങളെക്കുറിച്ചുളള അനവധിയായ എഴുത്തുകളിലും പഠനങ്ങളിലും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത അപൂർവ്വ സംഭവങ്ങളും സന്ദർഭങ്ങളും വിശ്വസനീയ രേഖകളുടെ പിൻബലത്തോടെ പുസ്തകം അടയാളപ്പെടുത്തുന്നു. ഈ പുസ്തകത്തിൻ്റെ ചരിത്രപരമായ ദൗത്യവും പ്രസക്തിയും അതുതന്നെയാണ്. ശ്രീനാരായണ യൂത്ത്മൂവ്മെൻ്റിൻ്റെ രൂപീകരണകാലം മുതൽ, ശ്രദ്ധേയനായ സംഘാടകനായി, പത്രാധിപർ കെ സുകുമാരൻ്റെയടക്കം സ്നേഹവാൽസല്യങ്ങൾക്കു പാത്രമായ ഗ്രന്ഥകാരൻ, ശ്രീനാരായണ ധർമ്മ പരിപാലനയോഗത്തിൻ്റെ മധ്യകാല അസിസ്റ്റൻ്റ് സെക്രട്ടറിയെന്ന നിലയിൽ, പലതലമുറയിൽപ്പെട്ട നേതാക്കളോടും പ്രവർത്തകരോടുമൊപ്പം പ്രവർത്തിച്ചതിൻ്റെ അറിവും അനുഭവ പരിചയവും ഗ്രന്ഥത്തിൻ്റെ ആധികാരികത വർദ്ധിപ്പിക്കുന്നു. വിവിധ പത്രമാധ്യമങ്ങളിലൂടെ കഴിഞ്ഞ അൻപതു ...