Posts

Showing posts from January, 2021

Local History | Chengannoor

Image
മാതൃഭൂമി പുസ്തകോത്സവം ചെങ്ങന്നൂര്‍ ചെങ്ങന്നൂര്‍ ചരിത്ര സംവാദം ബൃഹച്ചരിത്രങ്ങളില്‍ ഇടം പിടിക്കാതെ, ബഹിഷ്കൃതരായി, മറവിയുടെ തമോഗര്‍ത്തങ്ങളില്‍ ആഴ്ത്തപ്പെട്ടു കിടക്കുന്ന സംഭവങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രാധാന്യവും മിഴിവും നല്‍കാല്‍ പ്രാദേശിക ചരിത്ര പഠനങ്ങള്‍ക്കു കഴിയും. മാത്രമല്ല, ജനപ്രിയ / അക്കാദമിക ചരിത്രങ്ങള്‍ പാടേ അവഗണിച്ചു മാറ്റിനിര്‍ത്തിയിരുന്ന ഉപദാനങ്ങളുടെ പ്രധാന ഉറവിടവും സമ്പന്നവുമായ വാമൊഴി ജ്ഞാന ശകലങ്ങളുള്‍ക്കൊളളുന്ന സൂക്ഷ്മ കഥനങ്ങളെ വിശ്ലേഷിച്ചു പഠിക്കുകകൂടി ചെയ്യുന്ന പുതിയ രീതിശാസ്ത്രം വഴി, നിലവിലെ ധാരണകളെ പാടേ തളളിക്കളയുകയോ, തിരുത്തുകയോ ചെയ്യാനും പുതിയ അര്‍ത്ഥത്തെയും ആശയത്തെയും കണ്ടെത്താനും വിലയിരുത്താനും വികസിപ്പിക്കാനും ഇതിലൂടെ സാധ്യമാകുന്നു.